SignIn
Kerala Kaumudi Online
Friday, 26 April 2024 9.29 AM IST

മരിച്ചുപോയവരുമായി സംസാരിക്കണോ? അലക്‌സ സഹായിക്കും; പുതിയ ഫീച്ചറുമായി ആമസോൺ എത്തുന്നു

alexa

ന്യൂയോർക്ക്: മരിച്ചുപോയവർക്ക് ശബ്ദം നൽകാനൊരുങ്ങി ആമസോണിന്റെ ഡിജിറ്റൽ വോയിസ് അസിസ്റ്റന്റായ അലക്‌സ. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ മാഴ്‌സ് കോൺഫറൻസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു.

റെക്കോർഡ് ചെയ്ത ശബ്ദത്തിന്റെ ഓഡിയോ ഫയൽ ഉപയോഗിച്ചാണ് അലക്‌സയുടെ പുതിയ ഫീച്ചർ നടപ്പിലാക്കുന്നത്. ഇത്തരത്തിൽ റെക്കോ‌ർഡ് ചെയ്യപ്പെട്ട ശബ്ദം അലക്‌സ അനുകരിക്കുന്നു. അനുകമ്പയുടെയും സ്നേഹത്തിന്റെയും മാനുഷിക ഘടകങ്ങൾ അലക്‌സ സിസ്റ്റത്തിലേയ്ക്ക് സംയോജിപ്പിക്കുന്നതിനും ഇതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം കൂടുതലായി നേടിയെടുക്കാനുമാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് അലക്‌സയുടെ സീനിയർ വൈസ് പ്രസിഡന്റായ രോഹിത് പ്രസാദ് പറഞ്ഞു. എന്നാൽ പുതിയ ഫീച്ചർ എപ്പോൾ മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പുതിയ ഫീച്ചറിനോട് അനുബന്ധിച്ച് നിരവധി ആശങ്കകളും ഉപഭോക്താക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചർ ആൾമാറാട്ടത്തിനും കബളിപ്പിക്കുന്നതിനും മറ്റ് ഉപയോഗപ്പെടുത്തുമോയെന്ന സംശയം വ്യാപകമായി ഉയരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALEXA, AMAZON, NEW, FEATURE, DECEASED, PEOPLE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.