കോട്ടയം. വിലക്കയറ്റം കൊണ്ട് വീർപ്പുമുട്ടിയ ജനങ്ങളുടെമേൽ ഷോക്ക് ഏൽപിച്ച് വൈദ്യുതി ചാർജിൽ വരുത്തിയിരിക്കുന്ന അമിതമായ വർദ്ധന പുനപരിശോധിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. കാർഷിക വിളകൾക്ക് വിലയില്ലാതെ കൃഷിക്കാർ മുഴുവനും ബുദ്ധിമുട്ടിലാണ്. സാധാരണ ജനങ്ങൾ എല്ലാവരും വിലക്കയറ്റം മൂലം രൂക്ഷമായ പ്രതിസന്ധിയിലായി. ഈ സമയത്താണ് ഒരിക്കലും കേട്ടിട്ടില്ലാത്ത രീതിയിൽ വൈദ്യുതി ചാ൪ജ് യൂണിറ്റിന് 25 മുതൽ 60 പൈസ വരെ വർദ്ധിപ്പിച്ചിരിക്കുന്നത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും തോമസ് ഇ മെയിൽ സന്ദേശങ്ങൾ അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |