മെസേജിംഗ് സംവിധാനമായ ഗൂഗിൾ ഹാംഗ്ഔട്ട്സിന്റെ സേവനം നിറുത്തുന്നു. നിലവിലെ ഹാംഗ്ഔട്ട് ഉപഭോക്താക്കൾ ഗൂഗിൾ ചാറ്റിലേക്ക് മാറണമെന്ന് കമ്പനി നിർദ്ദേശിച്ചു. 2020 ഒക്ടോബറിൽ തന്നെ ഹാംഗ്ഔട്ട്സ് നിറുത്തുന്ന വിവരം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കൾ ഗൂഗിൾ ചാറ്റിലേക്ക് എത്രയും വേഗം മാറണമെന്നും ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം നവംബർ വരെയായിരിക്കും ഇനി ഹാംഗ്ഔട്ട്സിന്റെ സേവനം ലഭ്യമാകുക. അതിനുമുമ്പായി തന്നെ ആവശ്യമുള്ള ഡേറ്റ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഹാംഗ്ഔട്ട്സിന് പകരമായി ഗൂഗിൾ ചാറ്റ് എന്ന പുതിയ ആപ്ളിക്കേഷനായിരിക്കും ഗൂഗിൾ അവതരിപ്പിക്കുക. എന്നാൽ മുമ്പ് പുറത്തിറക്കിയ ജി ചാറ്റിൽ നിന്നും തീർത്തും വ്യത്യസ്ഥമായിരിക്കും ഗൂഗിൾ ചാറ്റ് എന്ന് നിർമാതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഗൂഗിൾ ടോക്ക് എന്ന പേരിലും ഗൂഗിൾ ചാറ്റ് നേരത്തെ അറിയപ്പെട്ടിരുന്നു.
ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഷീറ്റ്സ് എന്നിവ ചാറ്റ് ചെയ്യുമ്പോൾ തന്നെ ഗൂഗിൾ ചാറ്റ് വഴി എഡിറ്റ് ചെയ്യാൻ സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. അതേസമയം, ജിമെയിൽ ഇൻബോക്സ്, ഗൂഗിൾ സ്പേസ്, ഗൂഗിൾ മീറ്റ് എന്നിവയിൽ ചാറ്റ് ചെയ്യുന്നവരെ കൂടി ഉദ്ദേശിച്ചുള്ള നിരവധി പുതിയ അപ്ഡേറ്റുകളും ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |