മൂവാറ്റുപുഴ: നഗരസഭയിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സുകളുടെ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കച്ചവടക്കാർ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. മാർച്ച് സമിതി ഏരിയാ രക്ഷാധികാരി കെ.എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിനുശേഷം നടന്ന ധർണ്ണ സമിതി സംസ്ഥാന കമ്മിറ്റി അംഗം എസ്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സജീവ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ഗോപകുമാർ, മുനിസിപ്പൽ മുൻചെയർമാൻ എം.എ.സഹീർ, മുൻസിപ്പൽ കൗൺസിലർ കെ.ജി.അനിൽ കുമാർ, സി.പി. റഫീക്ക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |