SignIn
Kerala Kaumudi Online
Friday, 26 April 2024 4.18 PM IST

വിറച്ചെങ്കിലും വീഴാതെ ഇന്ത്യ

india

രണ്ടാം ട്വന്റി-20യിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് 4 റൺസിന്റെ നാടകീയ ജയം

പരമ്പര സ്വന്തമാക്കി ഇന്ത്യ (2-0)​,​ഹൂഡയ്ക്ക് സെഞ്ച്വറി,സഞ്ജുവിന് ഫിഫ്റ്റി

ഡ​ബ്ലി​ൻ​:​ ​ആവേശം അവസാന പന്തുവരെ നീണ്ട അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ട്വ​ന്റി​-20​യി​ൽ​ ഇന്ത്യയ്ക്ക് 4 റൺസിന്റെ നാടകീയ ജയം. ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ​ടോ​സ് ​നേ​ടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ദീ​പ​ക്ക് ​ഹൂ​ഡ​യു​ടേ​യും​ ​ അർദ്ധസെഞ്ച്വറി നേടിയ മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റേ​യും​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​​ൽ 20 ​ഓ​വ​റി​ൽ​ 7 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. അതേ നാണയത്തിൽ മറപടി നൽകിയ അയർലൻഡ് ഒരുഘട്ടത്തിൽ വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചെങ്കിലും 20 ഓവറിൽ ഇന്ത്യൻ സ്കോറിന് നാല് റൺസകലെ അവരുടെ ധീരമായ പോരാട്ടം അവസാനിച്ചു (221/5)​. അവസാന ഓവറിൽ ജയിക്കാൻ 17 റൺസായിരുന്നു അയർലൻഡിന് വേണ്ടിയിരുന്നത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ ആ ഓവറിൽ മാർക്ക് അഡയിർ രണ്ട് ഫോറടിച്ചെങ്കിലും 12 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ. അവസാന മൂന്ന് പന്ത് കളിൽ ഉമ്രാൻ മൂന്ന് റൺസേ വഴങ്ങിയുള്ളൂ.പോൾ സ്റ്റിർലിംഗ് (18 പന്തിൽ 40)​,​ ക്യാപ്ടൻ ബാൽബിർനി (37 പന്തിൽ 60)​,​ ഹാരി ടെക്ടർ (39)​,​ ജോർജ് ഡോക്‌ടറൽ (പുറത്താകാതെ 34)​,​അഡയിർ (പുറത്താകാതെ 23)​ എന്നിവ‌ർ ഐറീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങി. 4 ഓവർ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ എല്ലാം നാല്പത് റൺസിന് മുകളിൽ വഴങ്ങി.

ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദി​ന് ​പ​ക​ര​മാ​ണ് ​സ​ഞ്ജു​ ​സാം​സ​ണ് ​ഇന്നലെ ഇന്ത്യയുടെ അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ത്.​ ​ആ​വേ​ശി​ന് ​പ​ക​രം​ ​ഹ​ർ​ഷ​ലി​നും​ ​ച​ഹ​ലി​ന് ​പ​ക​രം​ ​ബി​ഷ്ണോ​യ്ക്കും​ ​അ​വ​സ​രം​ ​കി​ട്ടി.​ ​ഇ​ഷാ​ൻ​ ​കി​ഷ​നൊ​പ്പം​ ​ഓ​പ്പ​ണ​റാ​യെ​ത്തി​യ​ ​സ​ഞ്ജു​ ​(42​ ​പ​ന്തി​ൽ​ 77​)​ ​കി​ട്ടി​യ​ ​അ​വ​സ​രം​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​ച്ച് ​തു​ട​ക്കം​ ​മു​ത​ൽ​ ​ആ​ക്ര​മി​ച്ചു​ ​തു​ട​ങ്ങി.​ ​ഫോ​മി​ലു​ള്ള​ ​ഇ​ഷാ​നെ​ ​നി​ല​യു​റ​പ്പി​ക്കു​ന്ന​തി​ന് ​മു​ൻ​പേ​ ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യി.​ ​മൂ​ന്നാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഇ​ഷാ​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ട​ക്ക​റു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​അ​ഡ​യി​ർ​ ​അ​യ​ർ​ല​ൻ​ഡി​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ 5​ ​പ​ന്ത് ​നേ​രി​ട്ട് 3​ ​റ​ൺ​സാ​യി​രു​ന്നു​ ​ഇ​ഷാ​ന്റെ​ ​സ​മ്പാ​ദ്യം.​ 13​/1​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​ഇ​ന്ത്യ.​ ​
എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​സ​ഞ്ജു​വും​ ​ദീപക്ക് ഹൂഡയും (57 പന്തിൽ 104)​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 176​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടി​കെ​ട്ടു​ണ്ടാ​ക്കി.​സ​ഞ്ജു​വി​നെ​ ​പു​റ​ത്താ​ക്കി​ ​അ​ഡ​യി​ർ​ ​ത​ന്നെ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​സ​ഞ്ജു​ 4​ ​സി​ക്സും​ 9​ ​ഫോ​റും​ ​നേ​ടി.​ 55​ ​പ​ന്തി​ലാ​ണ് ​ഹൂ​ഡ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്. 6 സിക്സും9 ഫോറും ഹൂഡ നേടി. അഡയിർ 3 വിക്കറ്റ് വീഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.