മോസ്കോ: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ചേരാൻ അപേക്ഷ സമർപ്പിച്ച് ഇറാനും അർജന്റീനയും. റഷ്യൻ വിദേശകാര്യ വക്താവ് മരിയ സകറോവയാണ് ഇരുരാജ്യങ്ങളും അപേക്ഷ സമർപ്പിച്ച വിവരം അറിയിച്ചത്.
ബ്രിക്സിൽ ചേരാൻ താത്പര്യമുണ്ടെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ബ്രിക്സിലെത്തുന്നത് ഇരുപക്ഷത്തിനും ഗുണം ചെയ്യുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |