തൃശൂർ: അഴിമതി മുഖ്യൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി മുൻ പ്രസിഡന്റ് ഒ. അബ്ദുൾ റഹ്മാൻ കുട്ടി, എം.പി. വിൻസെന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, കെ.കെ. കൊച്ചുമുഹമ്മദ് , സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.സി. ശ്രീകുമാർ, ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.
കളക്ടറേറ്റ് മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് പടിഞ്ഞാറെക്കോട്ടയിൽ നിന്നും പ്രകടനം ആരംഭിക്കും.
ബിജു എസ്.ബാലൻ അനുസ്മരണം
തൃശൂർ: 1998 മുതൽ തൃശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം ഏർപ്പെടുത്തുന്ന 14ാമത് ബിജു എസ്.ബാലൻ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും നടത്തി. ഭൗമശാസ്ത്രജ്ഞൻ ഡോ.സി.പി.രാജേന്ദ്രൻ ഈ വർഷത്തെ വിജയിയായ വി.ആൻസന് ഫെലോഷിപ്പ് തുക കൈമാറി. 'കേരളത്തിന്റെ വികസനവും പാരിസ്ഥിതിക പരിഗണനകളും' എന്ന വിഷയത്തിൽ ഡോ.സി.പി.രാജേന്ദ്രൻ പ്രഭാഷണം നടത്തി. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എസ്.ശങ്കർ അദ്ധ്യക്ഷനായി. മാരിയ അബു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |