മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയേയും മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പൊതുമരാമത്ത് റോഡായ കൊറ്റംകുടി - സ്റ്റോർമുക്ക് ഓസ്റ്റിൻ റോഡിന്റെ കൊറ്റംകുടി മുതലുള്ള ഒന്നര കിലോമീറ്റർ ഭാഗത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഉന്നത നിലവാരത്തിൽ പണിയണമെന്നുമാവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30 ന് വേങ്ങഴ ജംഗ്ഷനിൽ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിക്കും. ഉപരോധ സമരം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |