ചടയമംഗലം: ബി.ജെ.പി ചടയമംഗലം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അഗ്നിപഥ് രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. അഖില ഭാരതീയ പൂർവ സൈനിക സേവാ പരിക്ഷത്ത് ജില്ലാ ജനറൽ സെക്രട്ടറി അർക്കന്നൂർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂർ, ജനറൽ സെക്രട്ടറി മഞ്ചേഷ് കുമാർ, മണ്ഡലം സെക്രട്ടറി മധു പട്ടാഴി, ഉണ്ണികൃഷ്ണൻ, വിഷ്ണു ചെറുവക്കൽ, ഉണ്ണികൃഷ്ണപിള്ള, തുളസീധരൻ പിള്ള, ഉണ്ണി മേടയിൽ, പുരുഷോത്തമൻ എന്നിവർ
സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |