ചങ്ങനാശേരി. കേരള ജനതയെ ബാധിക്കുന്ന വിനാശപദ്ധതി സിൽവർ ലൈൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ചങ്ങനാശേരി അതിരൂപത കാത്തലിക്ക് അസോസിയേഷൻ ഡയറക്ടർ ഡോ.തോമസ് കറുകക്കളം പറഞ്ഞു. അതിരൂപത ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, തോമസുകുട്ടി മണക്കുന്നേൽ, ടോമിച്ചൻ അയ്യരുകുളങ്ങര, കെ.പി.മാത്യു, ജെയിംസ് ഇലവുങ്കൽ, തോമസ് കുട്ടംപേരൂർ, പാപ്പച്ചൻ നേര്യംപറമ്പിൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, ഷാജി വാഴേപ്പറമ്പിൽ, ഡി.സുരേഷ്, ജോൺസൺ കൊച്ചുതറ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |