വിജയവാഡ: ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിൽ വൈദ്യുതി പോസ്റ്റിലിടിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഹൈടെൻഷൻ ലൈൻ പൊട്ടി വീണ് തീപിടിച്ച് എട്ട് പേർ മരിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിലായിരുന്നു വൈദ്യുതി കമ്പി പൊട്ടിവീണത്.
നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പത്ത് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേരും സംഭവ സ്ഥലത്ത് തന്നെ പൊള്ളലേറ്റ് മരിച്ചു. ഓട്ടോ പൂർണമായും കത്തിയമർന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി,
രണ്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ്
വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |