തിരുവനന്തപുരം: മറ്റെല്ലാ ചെലവുകളും മാറ്റിവച്ച് മെക്കാനിക്കൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ ശ്രമം ബാങ്കിംഗ് ഇടപാടിലെ തകരാർ കാരണം തടസപ്പെട്ടു. ബുധനാഴ്ചത്തെ വരുമാനത്തിൽ നിന്ന് ആറുജില്ലകളിലെ 1800 മെക്കാനിക്കുകൾക്ക് ശമ്പളം നൽകാനായിരുന്നു ശ്രമം. എന്നാൽ എസ്.ബി.ഐ ഓൺലൈൻ ഇടപാടിലെ തകരാർ കാരണം ഇന്നലെ വൈകിട്ടും ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചാൽ രാത്രിവൈകിയും ശമ്പളവിതരണം ആരംഭിച്ചേക്കും.ബുധനാഴ്ച മന്ത്രി വിളിച്ച യോഗത്തിലുണ്ടായ തീർപ്പുപ്രകാരമാണ് ശമ്പളം നൽകി തുടങ്ങുന്നത്.