കൊല്ലം: മങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കരിക്കോട് ഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നാസർ തെക്കേക്കുറ്റി, മണ്ഡലം പ്രസിഡന്റ് മദനൻപിള്ള, യേശുദാസ്, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റുമാരായ ചേമ്പിൽ രഘു, അഷ്ടമുടി സലിം, അബ്ദുൾ ഹക്കിം, ആഞ്ചലോസ് ജോസഫ്, ആഷിക് പള്ളിത്തോട്ടം, റോബിൻസൺ എന്നിവർ സംസാരിച്ചു. മല്ലിക, എൻ.നൗഷാദ്, അൻസർ, സിനിമോൾ, ദിലീപ്, രമേഷ്കുമാർ, ബഷീർകുട്ടി എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |