SignIn
Kerala Kaumudi Online
Saturday, 27 April 2024 12.21 AM IST

വേശ്യാവൃത്തി: കുവൈത്തിൽ പിടിയിലായത് മൂന്ന് പ്രവാസി വനിതകൾ, ആറുമാസത്തിനിടെ നാടുകടത്തിയത് 10800 പ്രവാസികളെ

arrest

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രവാസികളായ മൂന്ന് സ്ത്രീകളെയും സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യൽമീഡിയയിലൂടെ ആളുകെ കബളിപ്പിക്കാൻ ശ്രമിച്ച ഒരു പുരുഷനെയും കുവൈത്ത് പൊലീസ് അറസ്റ്റുചെയ്തു. ഹവല്ലിൽ നടത്തിയ പരിശോധയിലാണ് മൂന്ന് സ്ത്രീകൾ പിടിയിലായത്. ഇവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇവരെ കൈമാറിയിട്ടുണ്ട്. പിടിയിലായ പുരുഷനെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, തൊഴിൽ, താമസ നിയമ ലംഘകർക്കെതിരെയുള്ള നടപടികളും അധികൃതർ കർശനമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടുപിടിക്കാനുള്ള രാജ്യവ്യാപക പരിശോധനകൾ ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. പിടിയിലാകുന്നവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇത്തരത്തിൽ നാടുകടത്തുന്നവർക്ക് പിന്നീടൊരിക്കലും കുവൈത്തിലേക്ക് മടങ്ങിവരാൻ കഴിയില്ല. ആറുമാസത്തിനിടെ 10,800 പ്രവാസികളെയാണ് താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയത്. ഇപ്പോഴത്തെ പരിശോധന തുടരുമെന്നും ഒരു പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല പരിശോധനയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പരിശോധനകൾ ഇല്ലെന്നും പിടിക്കപ്പെടുന്നത് ഒഴിവാക്കാനായി പ്രവാസികൾ ഇവിടങ്ങളിലേക്ക് കടക്കുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ കുവൈത്ത് ഫാമിലി, ടൂറിസ്റ്റ് വിസ ഉൾപ്പടെ എല്ലാ വിസിറ്റ് വിസകളും നിർത്തലാക്കിയിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നടപടി തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിസ നടപടിക്രമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. വിസ വിതരണ പ്രക്രിയ ക്രമീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടങ്ങളോടുകൂടിയ പുതിയ സംവിധാനം തയ്യാറാക്കാൻ റെസിഡൻസി അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റിനെ അനുവദിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, THREE LADIES, ARRESTED, KUWAIT, PROSTITUITION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.