കഴിഞ്ഞ ദിവസം എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്. ഇത് സിപിഎമ്മിന്റെ തന്നെ ബുദ്ധിയിൽ പിറവിയെടുത്ത ഐഡിയ ആണെന്നാണ് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുകയാണ്.
അടുത്ത കാലത്ത് പൊട്ടിയ തിരക്കഥകൾ എന്ന തലക്കെട്ടിലാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളും പരോക്ഷമായി അദ്ദേഹം വിമർശിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, വിജയയുടെ വിമാനത്തിൽ കൊല്ലാൻ വന്നേ, ജയരാജന്റെ ആപ്പീസിൽ പടക്കം എറിഞ്ഞേ, ശ്രീമതിയുടെ മൂന്നാം നിലയിൽ സ്ഫോടനം കേട്ടെ എന്നിവയാണ് അടുത്തിടെ പൊട്ടിയ തിരക്കഥകളെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഇനി പൊട്ടാത്ത തിരക്കഥകളുടെ ലിസ്റ്റും വേറെ നൽകിയിട്ടുണ്ട്. കമൽഹാസന്റെ വിക്രം, ബോംബിൽ കരിയാത്ത കരിയില, സ്ഫോടനത്തിൽ തകരാത്ത മതിൽ, കുനിഞ്ഞിട്ട് വീഴാത്ത തലയണ്ട. നിരവധി പേരാണ് രാഹുലിന്റെ പോസ്റ്റിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ...
ഈ അടുത്തിടയ്ക്ക് പൊട്ടിയ തിരക്കഥകൾ,
1) അക്ഷയ് കുമാറിന്റെ "സമ്രാട്ട് പ്രിഥ്വിരാജ് "
2 ) വിജയന്റെ "വിമാനത്തിൽ കൊല്ലാൻ വന്നേ"
3) ജയരാജന്റെ "ആപ്പീസിൽ പടക്കം എറിഞ്ഞെ "
4) ശ്രീമതിയുടെ "മൂന്നാം നിലയിൽ സ്ഫോടനം കേട്ടെ "
ഈ ഇടയ്ക്ക് പൊട്ടാത്തത്
1) കമൽഹാസന്റെ വിക്രം
2) ബോംബിൽ കരിയാത്ത കരിയില
3) സ്ഫോടനത്തിൽ തകരാത്ത മതിൽ
4) കുനിഞ്ഞിട്ട് വീഴാത്ത തലയുണ്ട