കോട്ടയം. കിഫ്ബിയുടെ സഹായത്തോടെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) വൈക്കം ആറാട്ടുകുളങ്ങരയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ 11.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഫയർ സ്റ്റേഷന് സമീപം നഗരസഭയുടെ 80 സെന്റ് ഭൂമിയിലാണ് തിയേറ്റർ സമുച്ചയം. 190 സീറ്റ് വീതമുള്ള രണ്ടു സ്ക്രീനുകളോട് കൂടിയതാണ് തിയേറ്റർ. നിർമാണ കാലാവധി ഒരു വർഷമാണ്. ലിഫ്റ്റ്, ഫുഡ് കോർട്ട്, ശൗചാലയം, വാഹന പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും. 3 നില കെട്ടിടത്തിന്റെ വിസ്തീർണം 20315 ചതുരശ്ര അടിയാണ്. ചെലവ് 14.75 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |