കോഴിക്കോട്: കോർപ്പറേഷനിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ജിവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 8 മുതൽ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കോർപ്പറേഷൻ സെക്രട്ടറിയുടെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കുക, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ഓഫീസിനു മുൻപിൽ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെയും കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല ധർണ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി ഒ.കെ ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |