കോഴഞ്ചേരി: സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ കോഴഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് വിനോദ് മിത്രപുരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാസമരം സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ എസ്.കെ, പ്രശാന്ത് എ.വി., ദർശൻ ഡി.കുമാർ, കെ.ആർ.രാഹുൽ, രാജൻ.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |