SignIn
Kerala Kaumudi Online
Friday, 26 April 2024 11.24 PM IST

ശാസ്താംകോട്ട നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

kunnathoor
ശാസ്താംകോട്ടനഗരത്തിലെ വഴിയോര വാണിഭക്കാരെ ഒഴിപ്പിച്ചപ്പോൾ

കുന്നത്തൂർ : ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും പൊതുസ്ഥലം കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. ശാസ്താംകോട്ട പോസ്റ്റ് ഓഫീസ്, ഫിൽട്ടർ ഹൗസ് എന്നിവിടങ്ങളിലെ കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. പാതയോരം കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വഴിയോരക്കച്ചവട സംഘങ്ങളെ ഒഴിപ്പിക്കണമെന്ന് നിരവധി തവണ താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല. തുടർന്ന്, ഒരാഴ്ച മുമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരുകയും കൈയേറ്റം ഉടൻ ഒഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് കച്ചവട സംഘങ്ങൾക്ക് നോട്ടീസ് നൽകി. ജൂലായ് 8 വരെ ഒഴിപ്പിക്കൽ നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് വഴിവാണിഭ സംഘം ക്ഷേമസമിതി അധികൃതർക്ക് കത്ത് നൽകിയെങ്കിലും ഇത് വകവയ്ക്കാതെ പൊലീസ്, റവന്യൂ,പി.ഡബ്ലു.ഡി ഉദ്യോഗസ്ഥർ ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ, ശനിയാഴ്ചയിലെ താലൂക്ക് വികസന സമിതി യോഗത്തിന് മുമ്പ് ധൃതിയിൽ വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.