മൊബൈൽ ഫോൺ കണ്ടുപിടിത്തം ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്ത് ഉണ്ടാക്കിയ പ്രഭാവം വളരെ വലുതാണ്. ആദ്യകാലത്ത് ഫോൺവിളിയും മെസേജിംഗും ആയിരുന്നു മൊബൈൽ ഫോണിന്റെ ഉപയോഗമെങ്കിൽ പിന്നീട് സ്മാർട്ട്ഫോൺ കണ്ടെത്തിയതോടെ അതിന്റെ ഉപയോഗങ്ങൾ വളരെ വലുതായി.
പുസ്തകവും ടിവിയും എല്ലാം ഉപേക്ഷിച്ച് പലരും മൊബൈൽ ഫോണിൽ നോക്കിയും കുത്തിയും സമയം കളയാൻ തുടങ്ങി. ഇപ്പോൾ മൊബൈൽ നമ്മിൽ പലരുടെയും സന്ദതസഹചാരിയായി. കൈയിൽ കൊണ്ടുനടക്കാവുന്ന മൊബൈൽ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പർ എത്ര മണിക്കൂറാണ് മൊബൈൽ നോക്കിയിരിക്കാറ് എന്നറിയാമോ? തന്റെ സമയത്തിന്റെ ആകെ അഞ്ച് ശതമാനം മാത്രമേ മൊബൈലിൽ അദ്ദേഹം ചിലവഴിക്കൂ. ബിബിസിയുടെ ഒരു റേഡിയോ പരിപാടിയിൽ പങ്കെടുക്കവെയാണ് കൂപ്പർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദിവസം അഞ്ച് മണിക്കൂറോളം മൊബൈൽ നോക്കിയിരിക്കുന്ന തന്നെപ്പോലുളളവരോട് എന്താണ് പറയാനുളളതെന്ന് പരിപാടിയുടെ അവതാരക ചോദിച്ചു. ഇതിന് മറുപടിയായി 93കാരനായ കൂപ്പർ പറഞ്ഞത് ഇതാണ്. 'ശരിക്കും നിങ്ങൾ അഞ്ച് മണിക്കൂർ മൊബൈൽ നോക്കിയിരിക്കുമോ? പോകൂ പോയി ജീവിക്കാൻ നോക്കൂ.' ഏറെനേരം മൊബൈലും നോക്കിയിരിക്കുന്നവർ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുളളൂ എന്നാണ് മാർട്ടിൻ കൂപ്പർ അഭിപ്രായപ്പെടുന്നത്.
1973ൽ അന്ന് മോട്ടോറോളയിൽ ജോലി നോക്കുകയായിരുന്ന മാർട്ടിൻ കൂപ്പർ ഡൈന ടിഎസി 8000എക്സ് എന്ന സെല്ലുലാർ ഫോൺ പുറത്തിറക്കിയതിന് പിന്നാലെയാണ് ലോകമാകെ മൊബൈൽ വിപ്ളവം ഉണ്ടായത്.
'GET A LIFE!!!'
How long do you spend on your phone every day?
Are you replacing your #Smartphone with a so called #Dumbphone?
Martin Cooper - the man who helped invent mobiles - had this message for #BBCBreakfasthttps://t.co/P9SgrByh5Q pic.twitter.com/A4ASXL3O4L— BBC Breakfast (@BBCBreakfast) June 28, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |