കോട്ടയം. കർഷകമോർച്ച ദക്ഷിണേന്ത്യൻ നേതൃശിബിരം നാല്, അഞ്ച് തീയതികളിൽ പേരൂർ മന്നാമല കാസാമരിയ കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ശോഭാ കരന്തലജെ, എൽ.മുരുകൻ, ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചാഹർ എം.പി, അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ.ശംഭികുമാർ ശർമ്മ എന്നിവർ പങ്കെടുക്കും. അഞ്ചിന് വൈകിട്ട് നാലിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ജൈവകൃഷി സമ്മേളനം നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യൻ, സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |