അമ്പലപ്പുഴ: അജ്ഞാത വാഹനം തട്ടി റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വണ്ടാനം കട്ടക്കുഴിയിൽ കേശവൻ -കനകമ്മ ദമ്പതികളുടെ മകൻ ബാബു (49) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നോടെ ബൈക്കിൽ വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിലെത്തി വീട്ടിലേക്കു മടങ്ങുമ്പോൾ പിന്നാലെയെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബാബുവിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: രാജി. മക്കൾ: അഞ്ജലി ബാബു, അഖിൽ ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |