കാഞ്ഞങ്ങാട്: സി.പി.ഐ ജില്ലാ സമ്മേളനം. ആഗസ്റ്റ് 12, 13, 14 തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കും. ഇതിനായുള്ള പാർട്ടി ദേശീയ കൗൺസിൽ അംഗം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബങ്കളം പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കൃഷ്ണൻ, ജില്ലാ അസി.സെക്രട്ടറി ബി.രാജൻ, എം.അസിനാർ, പി.ഭാർഗ്ഗവി , സി.കെ.ബാബുരാജ്, എൻ പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സി.പി.ബാബു സ്വാഗതം പറഞ്ഞു.ഭാരവാഹികളായി ചെയർമാനായി ബങ്കളം പി കുഞ്ഞികൃഷ്ണൻ വൈസ്ചെയർമാൻ) കെ.വി കൃഷ്ണൻ (കൺ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എസ്. കുര്യാക്കോസ്, എം.അസിനാർ, മുൻ എം.എൽ.എ എം.കുമാരൻ, പി.ഭാർഗ്ഗവി വൈസ് ചെയർ) സി.കെ.ബാബുരാജ്, എ.ദാമോദരൻ, കരുണാകരൻ കുന്നത്ത് ജോയിന്റ് കൺ) സി.പി.ബാബു (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |