ലണ്ടൻ : ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ തുടരും. സലയുമായി ദീർഘകാല കരാറിൽ ഒപ്പുവച്ചതായി ക്ലബ് അധികൃതർ വ്യക്തമാക്കി.
സാഡിയോ മാനേയ്ക്കൊപ്പം 30 കാരനായ സലയും ക്ലബ് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2025 വരെയുള്ള കരാറിൽ ആണ് സല ഒപ്പുവച്ചതെന്നാണ് വിവരം.