കോട്ടയം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുതുപ്പള്ളി തച്ചുകുന്ന് കോളനി വെട്ടിമറ്റം കമ്മൽ വിനോദ് എന്നു വിളിക്കുന്ന എ.ആർ.വിനോദ് കുമാറിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. ഈസ്്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 2017-ൽ സന്തോഷ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മാങ്ങാനം ഭാഗത്ത് ചതുപ്പിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ വിനോദ് കുമാറിനെതിരെ സമീപകാലത്ത് കോട്ടയം ഈസ്റ്റ്, പാമ്പാടി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, സ്ത്രീകളെ അപമാനിക്കൽ, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തൽ എന്നീ കുറ്റകൃത്യങ്ങൾക്കും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |