കൊച്ചി: വിൽക്കാൻ എത്തിച്ച 38 കുപ്പി വിദേശമദ്യവുമായി യുവാവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ സ്വദേശി, തൃക്കാക്കര ചെങ്ങാലംമൂലയിൽ വീട്ടിൽ താമസിക്കുന്ന ശ്രീജിത്ത് (40) ആണ് പിടിയിലായത്. വെണ്ണല അറക്കക്കടവ് റോഡിൽ നിറുത്തിയിട്ടിരുന്ന ടാക്സി കാറിന്റെ ഡിക്കിയിൽ നിന്നാണ് മദ്യം പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.30ന് ആണ് സംഭവം. 38 കുപ്പികളിലായി 20.9 ലിറ്റർ മദ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |