പെരുമ്പാവൂർ: കലാകാരന്മാർക്കൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പെരുമ്പാവൂർ സരിഗ സംഘടിപ്പിച്ച ‘ഉണർവ്വ് 2022’ നാടക ചലച്ചിത്രനടൻ രമേശ് കോട്ടയം ഉദ്ഘാടനം ചെയ്തു. അങ്കമാലി ടെൽക്ക് മുൻ ചെയർമാൻ അഡ്വ. എൻ.സി.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സഗീത നാടക അക്കാഡമി പുരസ്‌കാര ജേതാവ് മണിയപ്പൻ ആറന്മുള, മാദ്ധ്യമ അവാർഡ് നേടിയ വി.ടി. കൃഷ്ണകുമാർ എന്നിവരെ അനുമോദിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ഷാജി സരിഗ, ഐമുറി വേണു, രവിത ഹരിദാസ്, ബാബു കാഞ്ഞിരക്കോട്ടിൽ, ബിജോയ് വർഗീസ്, തിരക്കഥാകൃത്ത് ദേവദത്ത് ഷാജി എന്നിവർ സംസാരിച്ചു. കൊല്ലം അസ്സീസിയുടെ ജലം എന്ന നാടകവും അരങ്ങേറി.