SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.42 AM IST

എ കെ ജി സെന്റർ ആക്രമണം; ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കൾ, എറിഞ്ഞത് നാടൻ  പടക്കത്തിന്  സമാനമായ  വസ്തു

akg-centre

തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്‌ഫോടന ശേഷി ഇല്ലാത്ത വസ്തുവെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് ഗൺപൗഡറിന്റെ അംശം മാത്രമാണ് ഫോറൻസിക് സംഘത്തിന് കിട്ടിയത്.

ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ല. നാടൻ പടക്കത്തിന് സമാനമായ വസ്തുവാണ് ഉപയോഗിച്ചതെന്നാണ് ഫോറൻസിക്കിന്റെ നിഗമനം. റിപ്പോർട്ട് പൊലീസിന് കൈമാറി.

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബാണെന്നായിരുന്നു സി പി എമ്മിന്റെ അവകാശവാദം. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ജൂൺ 30 ന് രാത്രി 11.35 ഓടെയാണ് ഒരാൾ എ കെ ജി സെന്ററിന്റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, AKG CENTRE ATTACK, POLICE, CPM, FORENSIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY