
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ അതിക്രമം നടത്തുകയും സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ ഗ്രിൽ, ഫാൻ, ക്ലോക്ക്, പൂച്ചട്ടി തുടങ്ങിയ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ കൊല്ലംപടി സ്വദേശി മുതുപേഴുങ്കൽ കോട്ടപ്പുറത്ത് വീട്ടിൽ സുധീഷ്(32) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ജീവനക്കാരെ അസഭ്യം വിളിച്ച ഇയാൾ അതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്.ഐ ഷിജു പി. സാമിന്റെ നേതൃത്വത്തിൽ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |