SignIn
Kerala Kaumudi Online
Friday, 26 April 2024 2.33 PM IST

രജനീകാന്ത്, കമലഹാസൻ, വിജയ് എന്നിവരെ വിറപ്പിച്ചു, ഇനി വെല്ലുവിളി കിംഗ് ഖാനോട്; ഷാരുഖ് ഖാന്റെ വില്ലനാകാൻ വി‌ജയ് സേതുപതി

vijay-shahrukh

സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ചിത്രമാണ് 'ജവാൻ'. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സംവിധായകന്‍ അറ്റ്‌ലീയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്.

ചിത്രത്തിൽ ഷാരൂഖ് ഇരട്ടവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് നായകനായെത്തിയ തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും ആര്യയെ കേന്ദ്ര കഥാപാത്രമായി രാജാ റാണിയും ഒരുക്കിയത് അറ്റ്ലീയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രമാണ് ഷാരൂഖിന്റെതായി പുറത്തിറങ്ങാനുള്ലത്.

ഇപ്പോഴിതാ ജവാനിൽ ഷാരൂഖിന്റെ പ്രതിനായകനായി വിജയ് സേതുപതി എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രജനീകാന്ത്, കമലഹാസൻ, വിജയ് എന്നിവരുടെ വില്ലനായി തിളങ്ങിയ താരമാണ് വിജയ് സേതുപതി.

പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കർ കൗശിക് എൽ.എമ്മിന്റെ ട്വീറ്റാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും ജവാനിവെ താരത്തിന്റെ സാന്നിധ്യം ഉടൻ ഔദ്യോഗികമായി അണിയറപ്രവർത്തകർ പ്രഖ്യാപിക്കുമെന്നുമാണ് വിവരങ്ങൾ. വാർത്ത പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിയും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള പഴയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KING KHAN, VIJAY SETHUPATHY, SHAH RUKH KHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.