സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക. സൂര്യയുടെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നത് ആദ്യമാണ്. പ്രഭാസിന്റെ നായികയായി രാധേ ശ്യാം ആണ് പൂജയുടെ പുതിയ റിലീസ്. വിജയ്യുടെ നായികയായി എത്തിയ ബീസ്റ്റ് തമിഴകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു. വിജയ് ദേവരകൊണ്ടയുടെ നായികയായി ജന ഗണ മനയിൽ അഭിനയിച്ചുവരികയാണ് പൂജ ഹെഗ്ഡെ. സൂര്യ 39 എന്നാണ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താത്കാലികമായി നൽകിയിട്ടുള്ള പേര്. അതേസമയം കമൽഹാസനും ലോകേഷ് കനകരാജ് ചിത്രം വിക്രം ആണ് സൂര്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. റോളക്സ് എന്ന അതിഥി കഥാപാത്രമായി എത്തി സൂര്യ വിസ്മയിപ്പിച്ചു. വിക്രത്തിന്റെ അടുത്ത ഭാഗത്തിൽ സൂര്യ മുഴുനീള വേഷത്തിൽ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |