ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ. അടുത്ത ആഴ്ച മുംബയ്യിലെ ലൊക്കേഷനിൽ വിജയ് സേതുപതി ജോയിൻ ചെയ്യും. റാണ ദഗുബാട്ടിക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് വിജയ് സേതുപതി എത്തുന്നത്. നായകൻ, സഹനടൻ, പ്രതിനായകൻ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന നടനാണ് വിജയ് സേതുപതി. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരോടൊപ്പം ഫർസി എന്ന വെബ്സീരിസിൽ വിജയ് സേതു അഭിനയിച്ചിരുന്നു. അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതി ആണ് വില്ലൻ. മാമനിതൻ ആണ് വിജയ് സേതുപതി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. സീനു രാമസ്വാമി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഗായത്രി ശങ്കർ ആണ് നായിക. മലയാളത്തിൽ നായകനായി ആദ്യമായി അഭിനയിച്ച 19 (1) (a) റിലീസിന് ഒരുങ്ങുന്നു .നിത്യ മേനോനാണ് ചിത്രത്തിൽ നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |