കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റേഞ്ചിലെ പൊലീസ് ടീമുകൾക്കായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഡെപ്യൂട്ടി കമ്മിഷണർ ആമോസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. ആർ. രഘിഷ് അദ്ധ്യക്ഷത വഹിച്ചു. .അസിസ്റ്റന്റ് കമ്മിഷണർമാരായ ടി.പി.രഞ്ജിത്ത്, അബ്ദുൾ വഹാബ്, ഓഫീസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി. പ്രദീപ് കുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. പി. പവിത്രൻ,സംസ്ഥാന നിർവാഹക സമിതി അംഗം ജി. എസ്. ശ്രീജിഷ്,ജോയിന്റ് സെക്രട്ടറി എ. അൻജിത്ത് എന്നിവർ സംബന്ധിച്ചു. ഫൈനൽ മത്സരത്തിൽ കോഴിക്കോട് സിറ്റി വിജയികളായി. ട്രാഫിക് സൗത്ത് എ സി പി എ. ജെ. ജോൺസൺ ട്രോഫികൾ വിതരണം ചെയ്തു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |