SignIn
Kerala Kaumudi Online
Friday, 26 April 2024 6.29 PM IST

വനിതാ കമ്മിഷൻ അദാലത്തിൽ 27 പരാതികൾ തീർപ്പാക്കി

vanitha

കണ്ണൂർ:കണ്ണൂരിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 27 പരാതികൾ തീർപ്പാക്കി. ആകെ അറുപത്തിയാറ് പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്താത്തതിനാൽ 34 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റി. അഞ്ചു പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. അദാലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരാതികളും ലഭിക്കുന്നതായി വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു. പരാതി സത്യസന്ധമാണെന്ന് ഉറപ്പുവരുത്താൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. കമ്മിഷന്റെ പരിധിയിൽ വരാത്ത പരാതികളും ലഭിക്കുന്നു.

കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ലീഗൽ പാനൽ അംഗങ്ങളായ അഡ്വ.പി.വിമല കുമാരി, അഡ്വ.പത്മജ പത്മനാഭൻ, അഡ്വ.കെ എം.പ്രമീള, അഡ്വ.കെ.പി.ഷിമ്മി, വനിതാ ശിശുവികസന വകുപ്പ് കൗൺസിലർ പി.മാനസ ബാബു, വനിതാ സെൽ സിവിൽ പൊലീസ് ഓഫീസർ സി. ധന്യ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.