SignIn
Kerala Kaumudi Online
Friday, 26 April 2024 7.04 AM IST

സി. കേശവൻ അനുസ്മരണം

dcc-
സി. കേശവന്റെ 53-ാമത് ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണ യോഗം പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അർപ്പണ ബോധവും സമർപ്പിതവും, നിർഭയതയും ആയിരുന്നു സി. കേശവന്റെ പ്രവർത്തനങ്ങളുടെ മുഖമുദ്രയെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സന്ദേശങ്ങളും ആശയങ്ങളും പൊതു സമൂഹത്തിൽ നടപ്പാക്കിയ വ്യക്തിത്വമായിരുന്നു സി. കേശവന്റേതെന്നും അദ്ദേഹം പറഞ്ഞു. സി. കേശവന്റെ 53-ാമത് ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സൂരജ് രവി, എൻ. ഉണ്ണിക്കൃഷ്ണൻ, അൻസർ അസീസ്, എച്ച്. അബ്ദുൽ റഹ്മാൻ, അഭിലാഷ് കുരുവിള, അസൈൻ പള്ളിമുക്ക്, എസ്.പി. അതുൽ, ആഷിഖ് ബൈജു, നഫ്‌സൽ കലതിക്കാട് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.