പത്തനംതിട്ട : ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വള്ളിക്കോട് കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. പച്ചക്കറി വിത്തുകളുടെ വിതരണവും നടീലിന്റെ ഉദ്ഘാടനവും വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, വാർഡ് മെമ്പർ ആൻസി വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ലവി പ്രിയ, എൻ.എസ്.എസ് കോഓർഡിനേറ്റർ വിശ്വനാഥൻ ഉണ്ണിത്താൻ, കൃഷി ഓഫീസർ എസ്.രഞ്ജിത്ത് കുമാർ, അസി.കൃഷി ഓഫീസർ കെ.എസ്.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |