കൊച്ചി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വീട്ടുപടിക്കൽ അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയിൽ താത്കാലിക വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ ഈമാസം 13ന് അഭിമുഖം നടത്തും. കേരള വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11ന് എറണാകുളം ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ച ഡോക്ടർമാരേയും പരിഗണിക്കും. പ്രതിമാസം 43,155 രൂപ വേതനമായി ലഭിക്കും. വിവരങ്ങൾക്ക്: 0484 2360648 ൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുമെന്ന് ജില്ലാ പബ്ലിക്ക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |