കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ എം.എ സംസ്കൃതം വേദാന്തം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവ്. അസൽ സർട്ടിഫിക്കറ്റുകളുമായി 14ന് പന്മന പ്രാദേശിക കേന്ദ്രത്തിലെത്തി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. 15ന് രാവിലെ 11ന് പ്രവേശന പരീക്ഷ. നേരത്തെ നടന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടാത്തവർ അപേക്ഷിക്കേണ്ടതില്ല.
ഒഴിവുകൾ: സംസ്കൃതം വേദാന്തം - എസ്.സി - എസ്.ടി -1, മലയാളം - എസ്.സി - 3, എസ്.ടി -1, ഹിന്ദി - എസ്.സി - 3, എസ്.ടി -1. ഇംഗ്ലീഷ് - എസ്.സി -3, എസ്.ടി -1.
ഫോൺ: 0476-2670700.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |