SignIn
Kerala Kaumudi Online
Friday, 26 April 2024 10.00 PM IST

അ​ദ്ധ്യാപ​ക​ മാ​ർ​ച്ച് ​ വി​ജ​യി​പ്പി​ക്ക​ണമെന്ന്

ksta
കെ.എസ്.ടി.എ വടകര സബ് ജില്ലാ പഠന ക്യാമ്പ് ആർ.ബാലറാം ഉദ്ഘാടനം ചെയ്യുന്നു.

വടകര: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തി പകരുക, പി.എഫ്. ആർ.ഡി.എ നിയമം പിൻവലിക്കുക, പാഠ്യപദ്ധതി പരിഷ്കരണം വേഗത്തിലാക്കുക തുടങ്ങി നാൽപ്പതോളം ആവശ്യങ്ങളുയർത്തി കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ ഓഫീസുകൾക്കുമുന്നിൽ 23 ന് നടക്കുന്ന അദ്ധ്യാപകമാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് കെ.എസ്.ടി.എ വടകര സബ്‌ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം ഏരിയാ കമ്മറ്റി അംഗം ആർ.ബാലറാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി കെ.നിഷ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി വി.വി.വിനോദ്, ജില്ലാ എക്സി. അംഗം വി.പി. സന്ദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രഞ്ചുമോൻ, കെ.അജിത എന്നിവർ ആശംസകളർപ്പിച്ചു. സബ് ജില്ലാ പ്രസിഡന്റ് മിത്തു തിമോത്തി അദ്ധ്യക്ഷയായിരുന്നു. സബ് ജില്ലാ സെക്രട്ടറി കെ.കെ.സിജൂഷ് സ്വാഗതവും ട്രഷറർ എം. അനീഷ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, KSTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.