സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ താരങ്ങളായ പി.വി സിന്ധു, എച്ച്.എസ് പ്രണോയ് എന്നിവർ വിജയത്തോടെ മുന്നേറിയപ്പോൾ യുവതാരങ്ങളായ മിഥുൻ മഞ്ജുനാഥ്, അഷ്മിത ചാലിഹ എന്നിവർ അട്ടിമറി ജയങ്ങളുമായി മിന്നിത്തിളങ്ങി.
മിഥുൻ മഞ്ജുനാഥ് പുരുഷ സിംഗിൾസിൽ ലോകചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവും ഇന്ത്യക്കാരനുമായ കെ.ശ്രീകാന്തിനെയാണ് അട്ടിമറിച്ചത്. സ്കോർ: 21-17,15-21,21-18. വനിതാ സിംഗിൾസിൽ ലോക 12-ാം റാങ്കുകാരി ബുസാനനൻ ഓംഗ്ബമ്രുംഗ്പാനെയാണ് അഷ്മിത തറപറ്റിച്ചത്. നേരിട്ടുള്ള ഗെയിമുകളിൽ 21-16,21-11നായിരുന്നു അഷ്മിതയുടെ ജയം. ബൽജിയത്തിന്റെ ലിയാനെ താനെ നേരിട്ടുള്ള ഗെയിമുകളിൽ തന്നെയാണ് സൂപ്പർ താരം സിന്ധു മറികടന്നത്. സ്കോർ : 21-15,21-11. പ്രണോയ് നേരിട്ടുള്ള ഗെയിമുകളിൽ തായ്ലൻഡ് താരം സിത്തിക്കോം തമ്മാസിനിനെ കീഴടക്കി. സ്കോർ: 21-13,21-16.
:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |