പഴയങ്ങാടി:സി പി എം മാടായി ഏരിയ വാഹന പ്രചരണ ജാഥ തുടങ്ങി. കണാരം വയലിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഒ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പി.പി. ദാമോദരൻ ,സി എം.വേണുഗോപാലൻ ,എ.വി.രവീന്ദ്രൻ ,കെ.ചന്ദ്രൻ ,വി.വിനോദ് ,എം.വി.രാജീവൻ എന്നിവർ സംസാരിച്ചു.പി. പി.പ്രകാശൻ സ്വാഗതം പറഞ്ഞു. ടി.ഐ മധുസൂദനനാണ് ജാഥാ ലീഡർ. കെ.പത്മനാഭൻ ജാഥാ മാനേജരും. മാരാവിലെ 9 .30ന് കണ്ടോന്താറിൽ തുടങ്ങി പടിഞ്ഞാറേക്കര ബസ് സ്റ്റോപ്പ്, കിഴക്കേക്കര, വിളയാങ്കോട്, പിലാത്തറ, പുറച്ചേരി, നൊടിച്ചേരി , കണ്ടംകുളങ്ങര, കുതിരുമ്മൽ , തെക്കുമ്പാട്, ഹനുമാരമ്പലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മണ്ടൂരിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |