SignIn
Kerala Kaumudi Online
Friday, 26 April 2024 1.25 PM IST

പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം: ഉറക്കം നഷ്ടപ്പെട്ട് വീടുകൾ; മത്സ്യഷെഡുകളും അപകടത്തിൽ

photo
പുതിയങ്ങാടി ബാപ്പൂട്ടി കോർണറിലെ കടൽക്ഷോഭം

പഴയങ്ങാടി:മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പുട്ടി കോർണർ കടപ്പുറത്ത് കടലാക്രമണം ശക്തമായി തുടരുന്നു.സംരക്ഷണ ഭിത്തി പോലും ഇല്ലാത്തതിനാൽ പത്തോളം വീടുകളിലേക്ക് രാത്രി കാലങ്ങളിൽ അഞ്ചു മീറ്ററോളം ഉയരത്തിലാണ് തിരമാലകൾ അടിച്ചുകയറുകയാണ്.

കല്ലേൻ സരോജിനി,കെ.പി.സൈനബ,കല്ലേൻ യശോദ,പൈദലിച്ചി ശകുന്തള തുടങ്ങിയവരുടെ വീടുകളിൽ ഉറങ്ങാൻ പോലും കഴിയാതെയാണ് കുടുംബാംഗങ്ങൾ കഴിയുന്നത്. പുതിയങ്ങാടി കടപ്പുറത്തെ മത്സ്യഷെഡുകളും അപകടഭീഷണി നേരിടുന്നുണ്ട്.

പത്തോളം ദിവസമായി ഇതെ നില തുടരുകയാണ്. കടലാക്രമണത്തിൽ ആശങ്കിൽ കഴിയുന്ന തങ്ങളെ സന്ദർശിക്കാൻ ജനപ്രതിനിധികളോ,ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ലെന്ന പരാതിയിലാണ് ഈ കുടുംബങ്ങളെല്ലാം. കര പൂർണമായും കടലെടുത്ത സ്ഥിതിക്ക് മാറിത്താമസിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.