കൊല്ലം: കൊല്ലം - തിരുവനന്തപുരം പാസഞ്ചർ ട്രെയിന് നേരെ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം മയ്യനാട് പാമ്പ് മുക്ക് സ്വദേശി നൗഫലാണ് (24) പിടിയിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. മയ്യനാട് സ്വദേശി സഫറിനാണ് (19) പരിക്കേറ്റത്. വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.എസ്. രഞ്ജു അറിയിച്ചു. എ.എസ്.ഐ മനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ നന്ദകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ്, ദിനിത്ത്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |