വാഷിംഗ്ടൺ : ഭാവിയിൽ തന്റെ മുഴുവൻ സമ്പാദ്യവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് ലോകത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്. കഴിഞ്ഞ ദിവസം തന്റെ സമ്പാദ്യത്തിലെ 20 ബില്യൺ ഡോളർ സംഭാവന നൽകുന്നതായി അറിയിച്ചതിന് പിന്നാലെയാണ് ബിൽ ഗേറ്റ്സിന്റെ പരാമർശം. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പേരിലാണ് 20 ബില്യൺ ഡോളർ സംഭാവന ഇപ്പോൾ ചെയ്യുന്നത്. 20 വർഷം മുമ്പാണ് ബില്ലും മുൻ ഭാര്യ മെലിൻഡയും ഈ സംഘടന ആരംഭിച്ചത്. ഈ സംഘടനയിലൂടെയാകും തന്റെയും കുടുംബത്തിന്റെയും ചെലവിനുള്ള തുക ഒഴിച്ച് മറ്റ് സമ്പാദ്യം മുഴുവൻ നിക്ഷേപിക്കുകയെന്ന് ബിൽഗേറ്റ്സ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |