കോട്ടയം. മിൽമ മേഖല യൂണിയൻ നടപ്പാക്കുന്ന സൗജന്യ മൃഗചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മേഖല ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോണി ജോസഫ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, മേഖല യൂണിയൻ ഡയറക്ടർമാരായ സോണി ഈറ്റയ്ക്കൻ, ജോമോൻ ജോസഫ് , പഞ്ചായത്ത് അംഗങ്ങളായ എഡിസൺ തോമസ്, ശാലീനി തോമസ്, ക്ഷീര വികസന വകുപ്പ് ഓഫീസർ ശിൽപ, മിൽമ സൂപ്പർവൈസർ ബിന്ദു സുരേഷ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |