ഹൈദരാബാദിൽ സീതാരാമം എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ ദുൽഖർ സൽമാൻ ആവേശത്തിരയിളക്കി. കൈയടിച്ചും ആർപ്പുവിളിച്ചുമാണ് ദുൽഖറിനെ ജനാവലി വരവേറ്റത്. കേരളത്തിന് പുറത്ത് ഒരു മലയാള നടന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ആദ്യമാണ്. പാൻ ഇന്ത്യൻ താരം എന്ന നിലയിൽ ശ്രദ്ധ നേടുന്ന യുവതാരം കൂടിയാണ് ദുൽഖർ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും ദുൽഖർ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം.
മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. ദുൽഖർ സൽമാനും സംവിധായകൻ ഹനു രാഘവപുടിയും ഒന്നിക്കുന്ന സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും.1964ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയകഥയാണ്. ലഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. വൈജയന്തി മുവീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്കർ, സുമന്ത്, ഭൂമിക ചൗള, വെണ്ണില കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |