കാഞ്ഞങ്ങാട്: അഭിമാന വിജയം നേടിയ വിദ്യാർത്ഥിനിക്ക് നാടിന്റെ അഭിനന്ദനം. കണ്ണൂർ സർവ്വകലാശാല എം.എസ്.ഡബ്ലു പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ കാരക്കുഴിയിലെ പി. കൃഷ്ണേന്ദു നാടിന്റെ താരമായി. കർഷകനായ പി.എം.കുഞ്ഞികൃഷ്ണന്റെയും പി.ബിന്ദുവിന്റെയും മകളാണ്. പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നിന്നാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പി.ജി.കോഴ്സിൽ ഒന്നാം റാങ്ക് നേടിയത്.
കൃഷ്ണേന്ദുവിനെ സി.പി.എം, ഡി.വൈ.എഫ്.ഐ സംഘടനകൾ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ കൃഷ്ണേന്ദുവിന് ഉപഹാരം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജയൻ വെള്ളിക്കോത്ത്, വി.വി.തുളസി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐയുടെ ഉപഹാരം ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് കൈമാറി. ശിവജി വെള്ളിക്കോത്ത്, എ.വി.അജേഷ് , കെ.രാഹുൽ , ജിതിൻ എന്നിവർ പങ്കെടുത്തു. പീ കൃഷ്ണേന്ദു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |