SignIn
Kerala Kaumudi Online
Friday, 26 April 2024 5.32 PM IST

ഈജിപ്റ്റിൽ ടൂറിസ്‌റ്റുകളുമായി ഹോട്ട് എയർ ബലൂൺ താഴേക്ക് പതിച്ചു

hot-air-balloon

കെയ്റോ : ഈജിപ്റ്റിലെ ലക്സർ നഗരത്തിൽ നിന്ന് ഡസൻ കണക്കിന് ടൂറിസ്റ്റുകളുമായി പറന്നുയർന്ന ഭീമൻ ഹോട്ട് എയർ ബലൂൺ ആകാശത്ത് വച്ച് മറ്റൊരു ഹോട്ട് എയർ ബലൂണുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് താഴെ പതിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.

30 പേരാണ് ബലൂണിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബലൂൺ താഴേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. സാവധാനം താഴേക്ക് പതിച്ചതിനാൽ രണ്ട് പേർക്ക് മാത്രമാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ല. പ്രദേശവാസികളും ടൂർ ഗൈഡും സമയോചിതമായ ഇടപെടൽ നടത്തിയതിനാൽ കാര്യമായ അപകടം ഒഴിവായി.

ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 200 അടി ഉയരത്തിൽ വച്ചാണ് ദിശതെറ്റിയ ബലൂൺ മറ്റൊന്നിൽ ഇടിച്ച ശേഷം താഴേക്ക് പതിച്ചത്. പിന്നാലെ ലക്സർ നഗരത്തിന് മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ സർവീസ് അധികൃതർ താത്കാലികമായി നിറുത്തിവച്ചു.

കെയ്റോയിൽ നിന്ന് 320 മൈൽ അകലെ പുരാതനക്ഷേത്രങ്ങളും പുരാതന നഗരമായ തീബ്സിന്റെ ശേഷിപ്പുകളുമുള്ള ഏറെ ചരിത്രപ്രധാന്യമർഹിക്കുന്ന ലക്സർ നഗരം ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്.

നിരവധി സഞ്ചാരികളാണ് ഹോട്ട് എയർ ബലൂണുകളിലൂടെ ലക്സർ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്. 2013ൽ ലക്സറിലുണ്ടായ ഹോട്ട് എയർ ബലൂൺ അപകടത്തിൽ 19 ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. 2009ൽ ഹോട്ട് എയർ ബലൂൺ ഒരു സെൽഫോൺ ട്രാൻസ്മിഷൻ ടവറിലിടിച്ച് 16 ടൂറിസ്റ്റുകൾക്ക് പരിക്കേറ്റിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.