ലണ്ടൻ : കടുത്ത ഉഷ്ണ തരംഗത്തിൽ യൂറോപ്പ് ചുട്ടുപ്പൊള്ളുന്നതിനിടെ യു.കെയിലെ താപനില സർവകാല റെക്കോഡുകൾ മറികടന്ന് 40 ഡിഗ്രി സെൽഷ്യസിന് പുറത്തെത്തി. ഇന്നലെ ലണ്ടനിലെ ഹീത്രോയിൽ 40.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഹീത്രോയ്ക്ക് പിറകെ ലിങ്കൺഷെയറിലും 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കേംബ്രിഡ്ജ് ഉൾപ്പെടെ ലണ്ടന്റെ ഭാഗങ്ങളിലും ഇന്നലെ 39 ഡിഗ്രിയ്ക്കപ്പുറത്തേക്ക് ചൂട് കൂടി. 2019ൽ കേംബിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസായിരുന്നു യു.കെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിലെ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്നലെ സറീയിലെ ചാൾസ്വുഡിൽ 39.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ ഈ റെക്കോഡ് മറികടന്നിരുന്നു.
ലണ്ടന്റെ പലഭാഗങ്ങളിലും ഇന്നലെ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തു. ആളുകൾ ജാഗ്രത പാലിക്കണമെന്നും താപനില 42 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാമെന്നും മുന്നറിയിപ്പുണ്ട്. യു.കെയ്ക്ക് പുറമേ ബെൽജിയം, ജർമ്മനി, നെതർലൻഡ്സ്, സ്പെയ്ൻ, ഫ്രാൻസ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുകയാണ്. തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലും സ്പെയ്നിലും കാട്ടുതീ വ്യാപകമാണ്. രണ്ടിടങ്ങളിലും 40 ഡിഗ്രി വരെയാണ് ഉയർന്ന താപനില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |