തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസമേനോൻ, മുൻ എം.എൽ.എ പി. രാഘവൻ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ എന്നിവർക്ക് നിയമസഭ ചരമോപചാരമർപ്പിച്ചു. ഇന്നലെ അവസാനിച്ച സമ്മേളന കാലയളവിൽ അന്തരിച്ചവരാണ് മൂന്ന് പേരും.
തോട്ടം മേഖലയിൽ മിനിമം കൂലി പുതുക്കും:
മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: തോട്ടം മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് നിയമസഭയിൽ പിഎസ്.സുപാലിന്റെ സബ്മിഷന് മന്ത്റി വി.ശിവൻകുട്ടി മറുപടി നൽകി.
തൊഴിൽ വകുപ്പും ഭവനം ഫൗണ്ടേഷനും ചേർന്ന് ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള പ്രാഥമിക സർവേ നടത്തിയതിൽ 32452 പേരെ കണ്ടെത്തി. ഭൂമി കണ്ടെത്താൻ തോട്ടം ഉടമകളുമായി ചർച്ച നടത്തുന്നു. കേന്ദ്രവിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്ക് തോട്ടം തൊഴിലാളികൾക്ക് കേന്ദ്രസർക്കാരിന്റെ പുതിയ സാമൂഹിക സുരക്ഷാ കോഡ് പ്രകാരം ഇ.എ.സ്.ഐ പരിരക്ഷ ലഭിക്കുമെന്നും മന്ത്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |